മൂലമറ്റം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. മൂലമറ്റം അനിൽ സദനത്തിൽ രഞ്ജുവിനാണ് (43) പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് മൂലമറ്റം ടൗണിലേക്ക് ബൈക്കിൽ ഇറക്കം ഇറങ്ങി വരുമ്പോൾ ജലന്തർ സിറ്റിക്ക് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.