തൊടുപുഴ: അക്ഷയ കാറ്ററിംഗ് ട്രോഫി ജില്ലാ ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഉഷ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ. ശശിധരൻ,​ ഐ.എച്ച്.​പി.എൽ ചെയർമാർ ഷെമീർ എം.ബി,​ സംസ്ഥാന താരങ്ങളായ ഷൈൻ പി.ആർ, ആനന്ദ് ടി.​ഒ എന്നിവർ സംസാരിച്ചു. ബോബൺ ബാലകൃഷ്ണൻ സ്വാഗതവും മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.