ഉടുമ്പന്നൂർ: ഉടുമ്പന്നൂരിൽ പ്രവർത്തിച്ചു വരുന്ന ഗുഡ്‌ലക്ക് പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കു വേണ്ടി 31ന് രാവിലെ 10 മുതൽ 1 വരെ സൗജന്യക്ലാസ് നടത്തുന്നു. പി.എസ്.സി പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായി വിവരിക്കുന്ന ഈ ക്ലാസ്, മത്സരപരീക്ഷാപരിശീലകനായ കെ.ആർ. സോമരാജൻ നയിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ.9446973830.