
തൊടുപുഴ: പൊലീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെതൊടുപുഴ സിവിൽസ്റ്റേഷൻ പടിക്കലേക്ക് കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി.ഒൻപതാം ശമ്പള കമ്മീഷനിൽ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് നിഷേധിക്കപ്പെട്ട നാലാം ഗ്രേഡ് ആനുകൂല്യം അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശ്ശിക 2 ഗഡുവും അനുവദിക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, കോടതികളിൽ സാക്ഷികളായി എത്തുന്ന പെൻഷൻകാർക്ക് റ്റി.എ, ഡി.എ ഇവ നേരിട്ട് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ.കെ.എസ്.എസ്.പി.യു ജില്ലാ ജോ.സെക്രട്ടറി പി.പി.സൂര്യകുമാർ സമരം ഉദ്ഘാടനം ചെയ്തു.കെ.പി.പി.എ ജില്ലാ പ്രസിഡന്റ് പി.ഐ.തങ്കച്ചൻ അദ്ധ്യക്ഷനായി. കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ റ്റി.കെ.സുകു, എൻ.ജെ.ജോസഫ്, സോമൻ പിള്ള, തൊടുപുഴ മേഖല സെക്രട്ടറി വേണഗോപാൽ എന്നിവർ പ്രസംഗിച്ചു.