പന്നിമറ്റം:പൂമാല ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ സപ്തദിന ക്യാമ്പ്, സമന്വയം,പന്നിമറ്റം സെന്റ് ജോസഫ് എൽ പി സ്‌കൂളിൽ തുടക്കം കുറിച്ചു.വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തംഗം അഭിലാഷ് രാജൻ അദ്ധളക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. പന്നിമറ്റം സെന്റ് ജോസഫ് എൽ പി സ്‌കൂൾ മാനേജർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി .തുടർന്ന് രക്തദാന ഡയറക്ടറി പ്രകാശനംചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഗംഗാധരൻ വി .ആർ , സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സലിത എം. ജി എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ദീപ ജോസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിമി മോൾ വി ജി
നന്ദിയും പറഞ്ഞു.