കുമളി: തമിഴ് നാട്ടിലെ കമ്പം ഗൂഡല്ലൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് നൽകാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി പണവും ഏ .ടി .എം കാർഡും തട്ടിയെടുത്ത സംഘത്തിൽ പിടികിട്ടാനുള്ള വർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി തമിഴ്‌നാട് പൊലീസ് . പതിനൊന്നു പേരായിരുന്നു മലയാളികളെ അക്രമിച്ച സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഏഴ് പേരെ ഗുഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. അക്രമി സംഘത്തിലെ
മലയാളിയെ കുറിച്ച് സൂചന ലഭിച്ചതായാണ് അറിയുന്നത്. ഇയാൾ മുഖേനയാണ് ആലപ്പുഴ ജില്ലയിൽ നിന്നുള്ള നാലംഗ സംഘം സ്ഥലം വാങ്ങാൻ കമ്പം ഗുഡല്ലൂരിലെത്തിയത്.ഗുഗിൽ പേ വഴി മുപ്പതിനായിരവും ഇവരുടെ
കൈവശം ഉണ്ടായിരുന്ന നാൽപ്പതിനായിരം രൂപയും കാറും മൊബൈൽഫോണും വാച്ചുംഅക്രമിസംഘം തട്ടിയെടുത്തു.
നാലു പേരെയും ആക്രമിച്ച്
ദേഹോപദ്രവം ഏൽപ്പിച്ച് കടന്നു കളയുകയായിരുന്നു.
അറസ്റ്റിലായവരിൽ നിന്ന് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി വിവരമുണ്ട്.
സമാനമായ രീതിയിൽ പ്രതികൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
. ഗുഡല്ലൂർ സ്വദേശികളായ മരുതു പാണ്ടി ( 37 ) ,ഗോവിന്ദരാജ് (46), ശെൽവം, (46)മഹേശ്വരൻ (38) ഭാരതീരാജ് (35) പിച്ചൈയ് (65) എന്നി പ്രതികളെ ഇന്നലെ റിമാന്റ് ചെയ്തു. പിടിയിലാകാതെ രക്ഷപെട്ടവർ കേരളത്തിലേയ്ക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.