
മുട്ടം: ഗവ. പോളിടെക്‌നിക് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി നടക്കുന്ന സപ്തദിന ക്യാമ്പ് മുട്ടം കോളജ് ഒഫ് അപ്ലയ്ഡ് സയൻസ് ക്യാമ്പസിൽ ആരംഭിച്ചു. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ബെൻ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാം ടി. ജോർജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ മേഴ്‌സി ദേവസ്യ, പോളിടെക്‌നിക്ക് കോളേജ് സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി സെലിൻ ദാസ്‌കർ, വർക്ക്‌ഷോപ്പ് സൂപ്രണ്ട് കെ.എം. ഷിജു എന്നിവർ സംസാരിച്ചു. അസി. പ്രോഗ്രാം ഓഫീസർ ജിസ് മേരി ജോസ് നന്ദി പറഞ്ഞു.