sndp

ചെറുതോണി: ചുരുളി ഗുരുദേവ ക്ഷേത്രത്തിൽ നവംബർ 17 മുതൽ നടന്നുവന്ന മണ്ഡലകാല മഹോത്സവം സമാപിച്ചു. 41 ദിവസവും ക്ഷേത്രത്തിൽ ദീപാരാധനയും ഭജനയും നടത്തിയിരുന്നു.

ക്ഷേത്ര ചടങ്ങുകൾക്ക് എൻ.ആർ. പ്രമോദ് ശാന്തി നേതൃത്വം നൽകി. സമാപനത്തോടനുബന്ധിച്ച് ക്ഷേത്രം സന്നിധിയിൽ ചേർന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കലേഷ് രാജു,​ സെക്രട്ടറി എം.എൻ. ഷൺമ ുഖൻ,​ യൂണിയൻ കൗൺസിലർ അനീഷ് പച്ചിലാംകുന്നേൽ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ്,​ പെൻഷനേഴ്സ് ഫോറം യൂണിയൻ ചെയർമാൻ പി.കെ. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.