തൊടുപുഴ: കെ പി സി സി പ്രസിഡന്റ് , പ്രതിപക്ഷ നേതാവ് തുടങ്ങിയ ജന നേതാക്കളേയും കോൺഗ്രസ്സ് പ്രവർത്തകരേയും ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താനും കള്ളക്കേസുകളിൽ പെടുത്താനുമുള്ള ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ്സ് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി. മുൻ ഡി സി സി പ്രസിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ജെ അവിര അദ്ധ്യക്ഷത വഹിച്ചു. ഷിബിലി സാഹിബ്, എൻ ഐ ബെന്നി, ടി ജെ പീറ്റർ, വി ഈ താജുദീൻ, ജാഫർഖാൻ മുഹമ്മദ്, ജോയി മൈലാടി, മനോജ് കോക്കാട്ട്, റോബിൻ മൈലാടി, പത്മാവതി രഘുനാഥ്, ഫ്രാൻസിസ്‌കുറുതോട്ടി , ജിജി അപ്രേം , ജിജി വർഗീസ് ,സുരേഷ് രാജു, എന്നിവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡന്റു മാരായ സെബാസ്റ്റ്യൻ മാത്യു, സജയകുമാർ, രാജേഷ് ബാബു,എം എച്ച് സജീവ്, ഷൈജ ജോമോൻ,മാർട്ടിൻ ജോസഫ്,എസ് ഷാജഹാൻ, സാജൻ ചിമ്മിനികാട്ട്, ബിജോയ് ജോൺ,ബിലാൽ സമദ്,സിബി ജോസഫ്,സജി ചെമ്പകശ്ശേരി,ശാലിനി ശശി,പി പൗലോസ്, ടോണി കുര്യാക്കോസ് പി വി അച്ചാമ്മ, ബിന്ദു ദിനേശ്, മുനീർ സി എം എന്നിവർ നേതൃത്വം നൽകി.