reji

വണ്ണപ്പുറം: ടയർ കാർട്ടൽ വഴി ടയർ കമ്പനികൾ ശേഖരിച്ച 1782 കോടി രൂപ പ്രതിസന്ധിയിലായിരിക്കുന്ന റബർ കർഷകർക്ക് തിരികെ കൊടുക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ (എം)​ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് ആവശ്യപ്പെട്ടു. ജില്ലാ സംയുക്ത ഇടതു കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഹനജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം വണ്ണപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ. ആർ ഷാജി അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്ടൻ റോമിയോ സെബാസ്റ്റ്യൻ, വൈസ് ക്യാപ്ടൻ ബിജു ഐക്കര, മാത്യു വർഗീസ്, അഗസ്റ്റിൻ വട്ടക്കുന്നേൽ, സിനോജ് വള്ളാടി, പി.എസ്. സുമേഷ്, പി.പി. ചന്ദ്രൻ, മനോജ് മാമല, ബാബു മഞ്ഞള്ളൂർ, ജെഫിൻ കൊടവേലി, പി.സി. കുര്യൻ, അനീഷ് കടുകമ്മാക്കൽ, ക്രിസ്റ്റി തോമസ്, ദിലീപ് പുത്തരി തുടങ്ങിയവർ പ്രസംഗിച്ചു.