തൊടുപുഴ: മുതലക്കോടം സെന്റ്. ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുവന്ന തൊടുപുഴ സബ് ജില്ല ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് സമാപിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, ബ്ലോക്ക് കോഡിങ്, പൈത്തൻ കോഡിങ്,
വീഡിയോ എഡിറ്റിങ് തുടങ്ങിയ നൂതന സാങ്കേതിക രംഗങ്ങളിലെ വിവിധ വിഷയങ്ങളെകുറിച്ചുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകിയത്. തൊടുപുഴ സബ് ജില്ലയിലെ അദ്ധ്യാപകരായ ഗിരീഷ് കുമാർ , ദിപു വി, ജോസഫ് നോബി,രശ്മി എൻ, ദീപ എസ് എന്നിവർ ക്ലാസ്സുകൾനയിച്ചു. കൈറ്റ് മാസ്റ്റർ ട്രയിനർമാരായ രശ്മി എം രാജ്, ജോസഫ് മാത്യു,നസീമ സി.എസ്. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സബ് ജില്ലയിലെ 16വിദ്യാലയങ്ങളിൽ നിന്നായി 107കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക്തിരഞ്ഞെടുത്തു.
കട്ടപ്പന: കട്ടപ്പന സബ് ജില്ലയുടെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് കട്ടപ്പന സെന്റ്. ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. കട്ടപ്പന സബ് ജില്ലയിലെ അദ്ധ്യാപകരായ ജെസ്സ് ജോസ്, ഷിൻസ് ജോർജ്ജ്, ഷിനു മാനുവൽ കെ.രാജൻ, ലിസ്സി .കെ.തോമസ്, ജയ.വി, പ്രഭ.ഇ.എസ്, ജെലിൻ ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൈറ്റ് മാസ്റ്റർ ട്രയിനർമാരായ ബിജേഷ് കുര്യാക്കോസ് , അഭയദേവ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി. സബ് ജില്ലയിലെ 18 വിദ്യാലയങ്ങളിൽ നിന്നായി 124 കുട്ടികളാണ് ക്യാമ്പിൽൽ പങ്കെടുത്തത്.മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.