
തൊടുപുഴ :എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊക്കയാർ ഗ്രാമപഞ്ചായത്തിലെ നാരകംപുഴയിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ സ്‌നേഹഭവനത്തിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു കൈമാറി.
ഉദ്ഘാടന യോഗത്തിൽ എൻ .ജി .ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീയാ മോഹനൻ , പഞ്ചായത്തംഗം അൻസൽന സക്കീർ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .എം ഹാജറ,പി .എസ് .സി .ഇ .യു സംസ്ഥാന കമ്മിറ്റിയംഗം സി .ജെ ജോൺസൺ എന്നിവർ പ്രസംഗിച്ചു.എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ് നന്ദിയും പറഞ്ഞു.യൂണിയൻ ജില്ലാകമ്മിറ്റി ജില്ലയിൽ രണ്ട് നിർദ്ധന കുടുംബങ്ങൾക്കാണ് സ്‌നേഹഭവനം ഒരുക്കിയത്.