തൊടുപുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസമാണ് കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ഞായർ/ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്‌സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലയിലുള്ളവർക്ക് സ്റ്റഡി സെന്ററിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ചേരാനാഗ്രഹിക്കുന്നവർ
ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ്,ഇടുക്കി കോളനി പി. ഒ,പെട്രോൾ പമ്പിന് എതിർവശം, ചെറുതോണി, ഇടുക്കി-685602,
ഫോൺ. 9747036236, 8289827236 എന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.