jilson

അടിമാലി : എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ നാഷണൽ സർവീസ് സ്‌കീന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് ആയിരം ഏക്കർ ജനത യുപി സ്‌കൂളിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തിടു. ഇരു ക്യാമ്പിന്റെയും ഉദ്ഘാടനം ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു നിർവഹിച്ചു.നേത്ര ചികിത്സ ക്യാമ്പ് കൊച്ചിൻ ഐ ഫൗണ്ടേഷനുമായും ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ദേവിയാർ പ്രൈമറി ഹെൽത്ത് സെന്ററുമായി സഹകരിച്ചാണ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമാണ്. സപ്തദിന ക്യാമ്പിന്റെ മൂന്നാം ദിവസമാണ് വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്.
സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.അജി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, കൊച്ചിൻ ഐ ഫൗണ്ടേഷൻ പി. ആർ. ഒ അമൽ രാജ്, അടിമാലി താലൂക്ക് ഹോസ്പിറ്റലിലെ എൻ സി ഡി സെല്ലിലെ ഡോ.മേരി അഗസ്റ്റിൻ, അനു രാജ് ,അദ്ധ്യാപകരായ രമ്യ മോൾ എം. എം,രതീഷ് പി .ആർ, രാജീവ് പി .ജി,അനുരുദ്ധൻ കെ. ആർ, അവിനാശ് രാജ് വി ആർ, എൻ.എസ്.എസ് വോളന്റീയർ സെക്രട്ടറിമാരായ മുഹമ്മദ് സാബിത്ത്, നീലീന എ. എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.