തൊടുപുഴ :ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നൈപുണി വികസന കേന്ദ്രത്തിൽ 'ഡ്രോൺ സർവ്വീസ് ടെക്‌നീഷ്യൻ', 'ഫിറ്റ്‌നസ്സ് ട്രെയിനർ' എന്നീ കോഴ്‌സുകൾ ജനുവരിയിൽ ആരംഭിക്കും. കോഴ്‌സ് കാലാവധി പരമാവധി ഒരു വർഷം. പത്താം ക്ലാസ് പാസായ 15 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമായിരിക്കും. അപേക്ഷ ജനുവരി 10 നകം സ്‌കൂൾ ഓഫീസിൽ നൽകണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ. 04862 225578