തൊടുപുഴ: അടിമാലി പിച്ചാട്ട് കവലയിൽ വെച്ച് 11 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ഹാജരാക്കിയ കേസിൽ ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ ആറാം മൈൽ കണ്ണാത്തുകുഴിയിൽ ഫ്രാൻസിസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് ഹരികുമാർ കെ .എൻ ഉത്തരവിട്ടത്.2019 സെപ്തംബർ 21ന് വൈകിട്ട് 6 മണിയോടെ അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാർഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തി വരുമ്പോൾ ചണച്ചാക്കിൽ കഞ്ചാവുമായി രക്ഷപെടാൻ ശ്രമിച്ചു എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. പ്രതിക്ക് എതിരെയുള്ള കുറ്റം പൂർണമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്നും നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടുകൊട് ഉത്തരവുണ്ടായത്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ സാബു ജേക്കബ്, മനേഷ് പി കുമാർ,ശ്വേതാ പി .എസ്,ഡെൽവിൻ പൂവത്തിങ്കൻ എന്നിവർ ഹാജരായി.