തൊടുപുഴ: മടത്തുംചാലിൽ കുടുംബയോഗം വാർഷിക പൊതുയോഗം ഇന്ന് ആനിക്കാട് സെന്റ്. സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് ജോയി മാണി , സെക്രട്ടറി തോമസ് ആന്റണി എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ചേരുന്ന പൊതുയോഗം രക്ഷാധികാരി ഫാ. ജോസഫ് അടപ്പൂര് ഉദ്ഘാടനം ചെയ്യും. ഡോ. പി.സി ജോർജ്, തോമസ് ആന്റണി, അനീഷ് ജോൺ, ഫാ. ജെസ്റ്റിൻ ചേറ്റൂർ, ഡോ.സാലി കുര്യൻ പാലക്കാട്ട്, ഫാ. ജോസഫ് കൊയ്ത്താനത്ത് തുടങ്ങിയവർ പ്രസംഗിക്കും. പ്രസിഡന്റ് ജോയി മാണി അധ്യക്ഷത വഹിക്കും.