ഇടുക്കി: 26ാമത് മുംബൈ ജ്വാല സാഹിത്യരത്‌ന പുരസ്‌കാരം തൊടുപുഴ കോലാനി ചിറയ്ക്കൽ സി.എ. ശശിധരൻ നായർ ഏറ്റുവാങ്ങി. ഹിമാലയയാത്രാ സ്മരണകൾ എന്ന യാത്രാവിവരണത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം നവി മുംബൈ നെരുൾ വെസ്റ്റിലെ അമൃതാനന്ദമയി മഠം ഹാളിൽ നടന്ന ചടങ്ങിൽ ന്യൂ ക്ലിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.പി. ജയരാമൻ പുരസ്‌കാരം കൈമാറി. സൈമൺ വാളാചേരി പങ്കെടുത്തു. കഴിഞ്ഞ നവംബറിലാണ് യാത്രാവിവരണം വിപണിയിലെത്തിച്ചത്.