പീരുമേട്: ഗവ.പോളിടെക്‌നിക് കോളേജും വണ്ടിപ്പെരിയാർ ഗവ. എൽ. പി. എസും ഗ്ലെൻ മേരിയിൽ നടത്തിയ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. അഴുത ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സൺ സ്മിതാമോൾ ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജോൺസൺ ആന്റണി അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. എ ജേക്കബ് , പീരുമേട് എ.ഇ.ഒ രമേശ് .എം , വാർഡ് മെമ്പർമാരായ എ.രാമൻ, ഇ .ചന്ദ്രൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി. ഷൈജൻ, ഹെഡ് മാസ്റ്റർ കുമാർ എം, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ തുടങ്ങിയവർ സംസാരിച്ചു.