തൊടുപുഴ: ബെൽഗാമിൽ ജനുവരി 4,5, 6 തീയതികളിൽ നടക്കുന്ന സീനിയർ പുരുഷ , വനിത ടീം നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് കേരള റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കോച്ചിംഗ് ക്യാമ്പ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഇടുക്കി റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി .ആർ സോമൻ അദ്ധ്യക്ഷത വഹിച്ചു .സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ പി .കെ രാജേന്ദ്രേൻ സ്വാഗതം പറഞ്ഞു.സ്റ്റേറ്റ് ട്രഷറർ നാസർ എ മുഖ്യാതിഥിയായിരുന്നു.വെങ്ങല്ലൂർ ടൗൺ മുനിസിപ്പൽ യു .പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പച്ചൻ, അൽ അസർ ലോ കോളേജ് എൻ. എസ്. എസ് കോ ർസിനേറ്റർ ശ്രീപ്രിയ പ്രസാദ്, ജില്ലാ ട്രഷററും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ ഷിജി ജോസഫ് എന്നിവർ സംസാരിച്ചു. പരിശീലകരായ എഫ്രെം കോശി ജോൺ, ശ്രുതി പി എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വെങ്ങല്ലൂർ ടൗൺ മുനിസിപ്പൽ യു പി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം നടക്കുന്നത്. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 24 പേർ പരിശീലനത്തിൽ പങ്കെടുക്കുന്നു.