കോലാനി: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തുന്ന ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് ഇന്ന് രാവിലെ 9.30ന് കോലാനി ആർ.പി.എസ് ഹാളിൽ (അമരം കാവിന് സമീപം) ആരംഭിക്കും. ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് കോലാനി ജനരഞ്ജിനി വായനശാലയുടെയും കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ഈ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകും.