suni
സാമ്പത്തികസഹായ വിതരണം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റി വ്യക്ക രോഗികൾക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമായി സാമ്പത്തിക ധനസഹായ വിതരണം നടത്തി. വടക്കമുറിയിലുള്ള സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലീലാമ്മ ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് തങ്ങളാൽ കഴിയുന്ന ധനസഹായ വിതരണങ്ങൾ നടത്തിക്കൊണ്ട് മുമ്പോട്ട് പോകുന്ന സൊസൈറ്റിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. ട്രഷറർ ജെയിംസ് ചാക്കോ, ആമിന സണ്ണി, എം.ജെ. ചാക്കോ, ജോസഫ് മുല്ലശ്ശേരി, ജോസ് പി.വി. എന്നിവർ സംസാരിച്ചു.