lohidas
പട്ടികജാതി കോളനികളിൽ നടപ്പിലാക്കുന്ന പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ നവചേതനയിലെ ഇൻസ്ട്രക്ടർമാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ഡയറ്റ് പ്രിൻസിപ്പൽ എ.കെ ലോഹിദാസ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: പട്ടികജാതി കോളനികളിൽ നടപ്പിലാക്കുന്ന പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലെ ഇൻസ്ട്രക്ടർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വെള്ളത്തൂവൽ, നെടുങ്കണ്ടം, പാമ്പാടുംപാറ, ചക്കുപള്ളം പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിൽ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെപോയ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'നവചേതന' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷനാണ് പദ്ധതി നടത്തിപ്പ്. ഡയറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഡയറ്റ് പ്രിൻസിപ്പൽ എ.കെ. ലോഹിദാസ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം പദ്ധതി വിശദീകരിച്ചു. ഫാക്കൽറ്റി അംഗങ്ങളായ ഷീലതോമസ്, ബിനോജ് ആന്റണി ജെമിനി ജോസഫ്, സാദിര കെ എസ്, വിനു ആന്റണി, സീമ എബ്രാഹം എന്നിവർ നേതൃത്വം നൽകി.