മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ 17-ാമത് വീട്ടുമുറ്റ പുസ്തകചർച്ച കുമാരമംഗലത്ത് നീറണാൽ ബാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേർ പങ്കെടുത്ത പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോയിന്റ് സെക്രട്ടറി ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. മീരയുടെ "സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ " എന്ന നോവൽ എം.എം. ഷാഹുൽ ഹമീദ് അവതരിപ്പിച്ചു. ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, കലൂർക്കാട് ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് എന്നിവർ ആശംസകളർപ്പിച്ചു. അനുകുമാർ തൊടുപുഴയും എസ്. വൈശാഖനും കവിതകൾ അവതരിപ്പിച്ചു. നീറണാൽ ബാലകൃഷ്ണൻ സ്വാഗതവും പി.കെ. ശിവൻ നന്ദിയും പറഞ്ഞു.