raju
സിറ്റിസൺ ഫോറം പ്രസിഡന്റ് രാജു സേവ്യർ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: കൊച്ചുകരിമ്പൻ ജനകീയ സമിതി നടത്തി വരുന്ന 21 ദിവസം പിന്നിട്ട റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സിറ്റിസൺ ഫോറം ഇന്ത്യ 27ന് ചെറുതോണിയിൽ മാർച്ചും ധർണ്ണയും നടത്തി. ചെറുതോണി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിന് മുമ്പിൽ സമാപിച്ചു. സിറ്റിസൺ ഫോറം പ്രസിഡന്റ് രാജു സേവ്യർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സാബു രാഗധാര, പി.എ. ജോണി, ഷിബി യോഹന്നാൻ, ജിയോമോൻ ചാമ്പ്ളങ്ങാട്ട്, ശ്രീമതി ചിന്താമണി എന്നിവർ സംസാരിച്ചു. നിരവധി പേർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.