ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 'ഇടുക്കി ഒരു മിടുക്കി" സി.എസ്.ആർ കോൺക്ലേവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷൻ വഴി വിതരണം ചെയ്യുന്ന സൗജന്യ കയർ മാറ്റുകൾ, സോളാർ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ ഏറ്റുവാങ്ങി. സി.എസ്.ആറിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയുന്ന വിവിധ പദ്ധതികൾ അംഗീകാരത്തിനായി അവതരിപ്പിച്ചു. സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, ജില്ലാ സ്‌കിൽ കോർഡിനേറ്റർ കെ.എ. രഞ്ജിത്ത് കുമാർ, വിവിധ വകുപ്പ് എൻ.ജി.ഒ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവിൽ കോവിൽമല, അഞ്ചുരുളി ട്രൈബൽ സെറ്റിൽമെന്റുകൾ പ്രതിനിധികൾ സന്ദർശിച്ചു.