ഇടുക്കി: യുവജന കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ അവസരം. 'മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എമ്പവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്' എന്ന വിഷയത്തിൽ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് സെമിനാർ. പങ്കെടുക്കാൻ താത്പര്യമുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ളവർ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ വഴിയോ വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാം. വിലാസം കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം- 33. ഫോൺ: 8086987262, 04712308630.