ഇടുക്കി: ജില്ലാ ആസൂത്രണ സമിതി യോഗം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ അടുത്ത സാമ്പത്തിക വർഷത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള മുൻഗണന, സംയോജിത, സംയുക്തപദ്ധതികൾ ചർച്ച ചെയ്തു. വിവിധ ഇടങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളിൽ വ്യവസായ സാധ്യതകൾ പരിശോധിക്കാൻ വ്യവസായവകുപ്പിന് യോഗം നിർദ്ദേശം നൽകി. യോഗത്തിൽ നിർദ്ദേശിച്ച പദ്ധതികൾ വിശകലനം ചെയ്ത് തീരുമാനം അതത് വകുപ്പുകളെ ഉടൻ അറിയിക്കും. നെൽകൃഷി വ്യാപിപ്പിക്കൽ, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ, ദുരന്തസാധ്യത പ്രദേശങ്ങളിൽ അപകടമുന്നറിയിപ്പ് നല്കുന്നതിനുള്ള സംവിധാനം, തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.