salimkumar
കെ. ജി. ഒ. എഫ് ജില്ലാ സമ്മേളനം സി. പി. ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ഇരുപത്തിയെട്ടാമത് ജില്ലാ സമ്മേളനം കട്ടപ്പന എസ്.എൻ.ഡി.പി ഹാളിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ആഷാകുമാരി എൻ.ടി. രക്തസാക്ഷി പ്രമേയവും, ജെയ്‌സിമോൾ കെ. ജെ., അനുശോചന പ്രമേയവും അവതരിപ്പിച്ച സമ്മേളനത്തിന് കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിശാന്ത് എം. പ്രഭ സ്വാഗതം ആശംസിച്ചു. ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി കെ.ബി. ബിജുക്കുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ് സംസാരിച്ചു. കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. അബ്ദുൾ ഫത്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജി.ഒ.എഫ് ജില്ലാ ട്രഷറർ അഭിജിത്ത് പി.എച്ച്. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. കെ.ജി.ഒ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജെയ്‌സൺ ജോർജ്ജ് പ്രമേയാവതരണം നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക ലഭ്യമാക്കുക, കൃഷിമൃഗ സംരക്ഷണ വകുപ്പുകളുടെ പുനഃസംഘടന വേഗത്തിലാക്കുക, വിവിധ വകുപ്പകളിലെ പുതുതലമുറ ഉദ്യോഗസ്ഥരുടെ പ്രൊബേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക, വെറ്ററിനറി ഡോക്ടർമാർക്ക് റിസ്‌ക് അലവൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ മുന്നോട്ടു വച്ചു. ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ആനന്ദ് വിഷ്ണു പ്രകാശ് (ജില്ലാ പ്രസിഡന്റ്), ഡോ. നിശാന്ത് എം. പ്രഭ (ജില്ലാ സെക്രട്ടറി), അഭിജിത്ത് പി. എച്ച്. (ജില്ലാ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ബിനുമോൻ കെ.കെ. ജില്ലാ സമ്മേളനത്തിന് നന്ദി പറഞ്ഞു.