പീരുമേട്: എൻ.എസ്.എസ് സഹവാസ ക്യാമ്പിന്റെ ഭാഗമായി എത്തിയ വിദ്യാർത്ഥികൾ ഗ്ലെൻ മേരി എൽ.പി. സ്‌കൂളിന്റെ ഭിത്തികളിൽ മനോഹര ചിത്രങ്ങൾ തീർത്തു. വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്‌നികിലെ 50 വിദ്യാർത്ഥികളാണ് ഗ്ലെൻ മേരി എൽ.പി. സ്‌കൂളിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുത്തത്. സഹവാസ ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾ നിരവധി ചുവർ ചിത്രങ്ങൾ വരച്ചു. പൂക്കളും ചെടികളും പഴങ്ങളും പക്ഷികളും മൃഗങ്ങളും വാഹനങ്ങളുമടക്കം ആകർഷണീയമായ ചിത്രങ്ങളാണ് കുട്ടികൾ വരച്ചത്. ഇത്തരത്തിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ച് സ്‌കൂൾ കെട്ടിടം ആകർഷകമാക്കി മാറ്റി. ഒന്നാം വർഷ വിദ്യാർത്ഥികളായ നിത്യാരാമർ, ശ്രീജിത്ത് പി, ജസ്റ്റിൻ ബിജു, ലിബിൻ.എസ്, സ്‌നേഹ പി., എബി. ആർ, എന്നിവരാണ് ചിത്രങ്ങൾ വരച്ചത് . അദ്ധ്യാപകരായ എലിസബത്ത്, പയസ്, ബെൻസി എന്നിവർ നേതൃത്വം നൽകി. പുതുവർഷത്തിൽ ഗ്ലെൻമേരി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെ മതിൽ നിറയെ ചിത്രങ്ങളടങ്ങിയ സ്‌കൂളാണ് വരവേൽക്കുന്നത്.