ഇടുക്കി: ദേശീയപാത- 85 മൂന്നാർ- ബോഡിമെട്ട് റോഡിന്റെയും ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30ന് നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. മൂന്നാർ ടാറ്റാ ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനപ്രതിനിധികളും ദേശിയപാത വിഭാഗം ഉദ്യോഗസ്ഥരും പ്രമുഖവ്യക്തികളും പങ്കെടുക്കും. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചതായി എം.പി അറിയിച്ചു.