മണിയാറൻകുടി: ഏയ്ഞ്ചൽ ലൈബ്രറി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സംഘടനകളുടെയും എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ, വ്യാപാരവ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, ഡ്രൈവേഴ്‌സ് യൂണിയൻ, ചുമട്ടു തൊഴിലാളി യൂണിയൻ മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും ഇന്ന് വൈകിട്ട് അഞ്ചിന് മണിയാറൻകുടി കുട്ടപ്പൻ സിറ്റിയിൽ ഗ്രാമോത്സവവും പുതുവർഷാഘോഷവും നടത്തും. സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ മജീഷ്യൻ വിമൽ ചക്രവർത്തി നയിക്കുന്ന മാജിക് ഷോ ഉണ്ടാകും.