മൂലമറ്റം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിലെ ഗുരുമന്ദിരത്തിന്റെ 48-ാമത് വാർഷികം ജനുവരി രണ്ടിന് കെ.കെ. കുമാരൻ ശാന്തിയുടെയും കെ.ജി. സജീവൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ രാവിലെ ആറിന് ശാഖയിൽ ആരംഭിക്കും. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,​ പതാക ഉയർത്തൽ, പ്രസാദ വിതരണം, മഹാദീപാരാധന, അന്നദാനം,​ വൈകിട്ട് നാലിന് പൊതുയോഗവും കലാപരിപാടികളോടും കൂടി നടക്കും. ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. വി.ബി. സുകുമാരൻ, കെ.കെ. മനോജ്,​ സ്മിതാ ഉല്ലാസ്,​ അഭിക്ഷേക് ഗോപൻ, ശ്യാമള സി.ടി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എം.ജി. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബിറ്റാജ് പ്രഭാകരൻ നന്ദിയും പറയും. പൊതുയോഗത്തിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ്ടു പരീഷയിലും ഫുൾ എപ്ലസ് നേടിയ കുട്ടികളെ യൂണിയൻ ഭാരവാഹികൾ ആദരിക്കും.