മുട്ടം: അറക്കുളം ഉപ ജില്ലയുടെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് മുട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 30ന് അവസാനിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, ബ്ലോക്ക് കോഡിങ്, പൈത്തൻ കോഡിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയ നൂതന സാങ്കേതിക രംഗങ്ങളിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകിയത്. അറക്കുളം ഉപജില്ലയിലെ അദ്ധ്യാപകരായ കൊച്ചുറാണി ജോയി, സുലൈഖ ബീവി സി.എ. സ്മിത മാത്യു എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു. കൈറ്റ് മാസ്റ്റർ ട്രയിനർമാരായ രശ്മി എം. രാജ്, നസീമ സി.എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഉപജില്ലയിലെ ഏഴ് വിദ്യാലയങ്ങളിൽ നിന്നായി 48 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച നാല് കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.