മണക്കാട്: 1947 - ൽ സ്ഥാപിതമായ മണക്കാട് ദേശസേവിനി വായനശാലയുടെ ഒരു വർഷം നീണ്ടുനിന്ന ''പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം'' വിവിധ പരിപാടികളോടെ ഇന്ന് ഉച്ചയ്ക്ക് 2.30ന് മണക്കാട് ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്‌കാരിക സമ്മേളനം, സംഗീതം, വയലിൻ, നാടൻപാട്ട്, തിരുവാതിരകളി, ഗാനമേള തുടങ്ങിയവ ഉണ്ടാകും. സാംസ്‌കാരിക സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസലർ ബിന്ദു പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മുഖ്യപ്രഭാഷണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ സ്മരണികയുടെ പ്രകാശനവും ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ആയുഷ്‌കാല മെമ്പർമാരെ ആദരിക്കുകയും ചെയ്യും.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ജയൻ, മണക്കാട് എസ്.സി.ബി പ്രസിഡന്റ് ബി. ബിനോയ്, മണക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന ബാബു, ജീന അനിൽ ജനറൽ കൺവീനർ പി.കെ. സുകുമാരൻ എന്നിവർ സംസാരിക്കും.