കട്ടപ്പന: ജപ്പാനിൽ നിന്നുള്ള ഒട്ടേറെ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ റിക്രൂട്ട്‌മെന്റ് ജനുവരി അഞ്ചിന് കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടക്കും. മുൻ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ നൈപുണ്യ വികസന കോർപ്പറേഷന്റെ കീഴിലുള്ള രജിസ്റ്റേർഡ് സെൻഡിങ് ഓർഗനൈസേഷൻ അജിനോറ ഓവർസീസ് കൺസൾട്ടൻസിയും ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റും ചേർന്നാണ് റിക്രൂട്ട്‌മെന്റ്. ജപ്പാനിൽ നിന്നുള്ള 72 കമ്പനികൾ റിക്രൂട്ട്‌മെന്റിന്റെ ഭാഗമാകും. പ്ലസ്ടു, ഡിഗ്രി, ഐ.ടി. ഐ., എൻജിനീയറിങ്ങ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 9.30 ന് റിക്രൂട്ട്‌മെന്റ് ആരംഭിയ്ക്കുമെന്ന് അജിനോറ ഓവർസീസ് കൺസൾട്ടൻസി ഡയറക്ടർ അജോ അഗസ്റ്റിൻ, ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ പ്രിൻസ് മൂലേച്ചാലിൽ, ഡയറക്ടർ മനേഷ് ബേബി, അജിനോറ മാർക്കറ്റിംങ് മാനേജർ ജോബിഷ് കുര്യാക്കോസ് എന്നിവർ പറഞ്ഞു. രജിസ്‌ട്രേഷന് ഫോൺ: 9495268888, 7306821543.