പുതുവർഷത്തിലെ സ്വപ്നപദ്ധതിക്ക് ശരവേഗം

പീരുമേട്: സംസ്ഥാനത്ത് വിവിധ ടൂറിസം കേന്ദ്രങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഹെലി ടൂറിസത്തിന്റെ ഭാഗമായി വാഗമൺ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കും. വാഗമൺ,തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന ഹെലികോപ്ടർ സ്വകാര്യ പങ്കാളിത്തത്തോടെയാണ്ആരംഭിക്കുന്നത്.ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു.
ലോക ടുറിസം ഭൂപടത്തിൽ ശ്രദ്ധആകർഷിച്ചു നിൽക്കുന്ന വാഗമണ്ണിൽ ഇപ്പോൾ തന്നെ എല്ലാ ദിവസവും ആയിര കണക്കിന് സഞ്ചരികൾ എത്തുന്നുണ്ട്. ചില്ല് പാലം ഉൾപ്പടെ ഏറെ ശ്രദ്ധയാകർഷിച്ച അഡ്വഞ്ചർ ടൂറിസം ഇപ്പോൾത്തന്നെ സൂപ്പർഹിറ്റായി.
വാഗമണ്ണിൽ നിന്നുംതേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് ഹെലികോപ്ടർ സവാരി ആരംഭിക്കുകകൂടി ചെയ്യുമ്പോൾ അഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒരേപോലെ ആകർഷിക്കാനാകും.

ഏവിയേഷൻ ലൈസൻസുള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾകൂടി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും എം എൽ എ പറഞ്ഞു. പാരഗ്ലൈഡിങ്,ഗ്ലാസ് ബ്രിഡ്ജ് തുടങ്ങി വൻ ജനശ്രദ്ധ ആകർഷിക്കുന്ന സഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ തന്നെ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം ആസ്വദിക്കാനായി നിരവധി ടൂറിസ്റ്റുകളാണ് വാഗമണ്ണിൽ ഇപ്പോൾ എത്തുന്നത്. അതുകൊണ്ട് തന്നെ ഈപദ്ധതി വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ .

സ്ഥലം കണ്ടെത്തി

പരിശോധന നടത്തി

ഹെലികോപ്ടറുകൾ ലാന്റ് ചെയ്യുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കലാണ് പ്രാഥമിമായി ചെയ്യുക. ജില്ലാ ടൂറിസം പ്രമോഷൻ കമ്മറ്റി വാഗമൺ അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഉടൻ സ്മർപ്പിക്കുമെന്നും ടൂറിസംമേഖലയുടെ ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും വാഴൂർസോമൻ എം.എൽ.എ. പറഞ്ഞു.