പെരുവന്താനം: സെയ്ന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി മൂന്നിന് 1.30ന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആശിർവാദകർമ്മം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദ്ദീൻ, ഫാ. തോമസ് നല്ലൂർ കാലായിപറമ്പിൽ, ഫാ. ഡൊമിനിക് അയലുപറമ്പിൽ എന്നിവർ പങ്കെടുക്കും.