പീരുമേട്: ഏലപ്പാറ- കോഴിക്കാനം- അണ്ണൻ തമ്പി- കുരിശുമല റോഡിന്റെ നവീകരണത്തിന്
വാഴൂർ സോമൻ എം.എൽ.എ 20 ലക്ഷം രൂപ അനുവദിച്ചു. വളരെ പഴക്കം ചെന്ന ഈ റോഡിലൂടെ വാഹനയാത്ര അതീവ ദുഷ്‌കരമാണ്. പ്രശ്‌നം വാർഡ് മെമ്പർ അജിതാ വിൽസന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇടപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായതോടെ റോഡ് നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾക്കും തുടക്കമായി. കാലതാമസം കൂടാതെ റോഡ് നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നവീകണം പൂർത്തിയാകുന്നതോടെ നാട്ടുകാരുടെ വളരെ കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.