ഇടുക്കി: മനക്കരുത്തും സാഹസിതയും ഒത്തുചേരുന്ന ജല്ലിക്കെട്ടുകൾക്കായി തമിഴകം ഒരുീുന്നു. കേരളത്തിൽനിന്ന് ഒട്ടേറെപ്പേർ എത്തുന്ന അളങ്കാനെല്ലൂരിലെ ജല്ലിക്കെട്ട് ജനുവരി 17നാണ് നടക്കുക. മാട്ടുപ്പൊങ്കലിന് ശേഷമാണ് ജല്ലിക്കെട്ട് ആരംഭിച്ചത്. 1600 ഓളം കാളക്കൂറ്റന്മാരും 500 ഓളം യുവാക്കളുമാണ് കഴിഞ്ഞത്തവണ മത്സരത്തിൽ മാറ്റുരയ്ക്കാനിറങ്ങിയത്. ഇത്തവരയും എണ്ണത്തിൽ കുറവുണ്ടാകില്ല. കാളക്കൂറ്റന്മാരെ കീഴടക്കുന്ന യുവാക്കൾക്ക് നാട്ടിൽ വീരപരിവേഷം മാത്രമല്ല സമ്മാനപ്പെരുമഴയും കാത്തിരിക്കുന്നുണ്ട്. ഒന്നാം സമ്മാനക്കാരന് കാറാണ് ലഭിക്കുക. കാളയുടെ ഉടമക്കും കാർ ലഭിക്കും. 420 സൈക്കിൾ 60 മിക്‌സി 70 അലമാര, സ്വർണ്ണ നാണയം, കൂളർ ഫാൻ തുടങ്ങിയ സമ്മാനങ്ങളാണ് കഴിഞ്ഞതവണ ലഭിച്ചത്. ഇപ്രാവശ്യം സമ്മാനങ്ങളിലും വർദ്ധനവുണ്ടാകും.. വിജയികളെ കാത്തിരിക്കുന്നത്. തമിഴ്നാട്ടിൽ പലയിടങ്ങളിലും ജല്ലിക്കെട്ട് നടക്കാറുണ്ടെങ്കിലും കൂടുതൽ മത്സരാർത്ഥികളും ഉരുക്കളും എത്തുന്നത്അളങ്കാനെല്ലൂരിലാണ്.. അത് കൊണ്ട് കാണികളുടെ എണ്ണവും നാൾക്ക്നാൾ വർദ്ധിച്ച് വ രുകയാണ്.
18 നും 25നും ഇടയിലുള്ള യുവാക്കളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.കാളകളെ പ്രത്യക രീതിയിൽ വളർത്തി പരിശീലനവും നൽകും. വീട്ടുകാരല്ലാതെ മറ്റുള്ളവരെ ഇടപെടാൻ അനുവദിക്കില്ല. അതീവ ജാഗ്രയോടെ നടത്തുന്ന മത്സരം ഏറെ ആവേശകരമാണെങ്കിലും മത്സരത്തിലുടനീളം അപകടവും പതിയിരിപ്പുമുണ്ട്. ആരോഗ്യ വകുപ്പ് അതിന് വേണ്ടതയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പതിനാറ് ഏക്കറിലെ വിസ്തൃതമായ സ്ഥലത്താണ് ജല്ലിക്കെട്ട് നടക്കുന്നത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.