പീരുമേട്: മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിന്റെ പൂർവ വിദ്യാർത്ഥി സംഗമം തിരുവല്ലയിൽ നടന്നു. അലുമിനി അസോസിയേഷൻ ട്രഷറർ നികിത് കെ സക്കറിയുടെ അദ്ധ്യക്ഷതത്തിൽ ചേർന്ന യോഗം അസോസിയേഷൻ പ്രസിഡന്റ് നോബിൻ ഐപ്പ് ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പൂർവ വിദ്യാർത്ഥി സംഗമങ്ങൾ പലയിടങ്ങളിലായി നടത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ചു. അത്തരത്തിൽ മീറ്റിങ്ങുകൾ കൊച്ചിയിലും തിരുവനന്തപുരത്തും ക്രമീകരിക്കാൻ യോഗം തീരുമാനിച്ചു. കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രൊഫ. റെസ്മാര എസ്, പ്രൊഫ. ഫിനി ഫാത്തിമ,പ്രൊഫ. മിന്നു മറിയം, പ്രൊഫ.ശ്യാമോൾ എസ്, നവീൻ വി ജോസ്, അരുൺ ബാബു, വിന്നി കോശി, റോണി ഫിലിപ്പ്, അഞ്ചു ബാബു, സെനു ജോർജ്, ടിനു കെ തോമസ്, എഫ്രേം വർക്കി, ആൽബിൻ തോമസ്, അലൻ മാണി എന്നിവർ പ്രസംഗിച്ചു.