പീരുമേട്. : ശബരിമല തീർത്ഥാടാനം കഴിഞ്ഞു വന്ന അയ്യപ്പ ഭക്തരുടെ വാഹനം വെയിറ്റിംഗ് ഷെഡ്ഡിൽഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. 56 ആം മൈൽ പുതുവിൽ ലളിതയുടെ മകൾലേഖ (24) യ്ക്കാണ് പരിക്ക് പറ്റിയത്.ഇടിയുടെ ആഘാതത്തിൽ വെയിറ്റിംഗ് ഷെഡ് തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. 3പേർ വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്നു.മറ്റാർക്കും പരിക്കേറ്റില്ല.