അടിമാലി: അടിമാലിയിൽ പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 60 കാരന് ആറുവർഷം തടവും 25500 രൂപ പിഴയും വിധിച്ച് പോക് സോ കോടതി. വാളറ സ്വദേശിയായ ജോയി നടുവിലേപറമ്പിലാണ് കേസിലെ പ്രതി പ്രതി. ദേവികുളം പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്ത്. 2017 ഓഗസ്റ്റ് എട്ടിനാണ് സംഭവം നടന്നത്. അടിമാലി ട്രൈബൽ മേഖലയിലുള്ള പത്തു വയസ്സുകാരനെ അടിമാലി വാളറ സ്വദേശിയായ ജോയി ലൈംഗികമായി ഉപദ്രവിച്ചു എന്നതായിരുന്നു പരാതി. സംഭവത്തിൽ അന്നത്തെ അടിമാലി സിഐ പികെ സാബുതാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡ്വക്കറ്റ് സ്മിജു കെ ദാസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഈ കേസിൽ ദേവികുളം പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ജഡ്ജി സിറാജുദ്ദീൻ പി.എ ആണ് വിധി പറഞ്ഞത്.
പ്രതി വിവിധ വകുപ്പുകളിലായി ആറുവർഷവും ഒരു മാസവും തടവ് ശിക്ഷ അനുഭവിക്കണം. എന്നാൽ പല വകുപ്പുകളിലെ ശിക്ഷ അഞ്ചുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി . പ്രതി ഇരുപത്തിഅയ്യായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കണം. ഈ തുക കുട്ടിക്ക് കൈമാറണം. പ്രതി പിഴ അടച്ചില്ലെങ്കിൽ 3 മാസവും 22 ദിവസവും കൂടി തടവു ശിക്ഷ അനുഭവിക്കണമെന്നാണ് വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്.