രാജാക്കാട് :രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ എൻ എസ്.എസ് വാളണ്ടിയർമാരുടെ
നേതൃത്വത്തിൽ രാജകുമാരി ഹോളി ക്യൂൻസ് സ്‌കൂളിൽ നടക്കുന്ന
എൻ.എസ് എസ് ക്യാമ്പിന്റെ ഭാഗമായി നടുമറ്റം പ്രണവം ക്ലബ്ബ് അങ്കണത്തിൽ നിർമ്മിച്ച സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിർവ്വഹിച്ചു.സർക്കാരിന്റെ മാലിന്യമുക്തം പദ്ധതിയുടെ ഭാഗമായാണ് പാതയോരത്തെ സ്ഥലം വൃത്തിയാക്കി പൂന്തോട്ടവും,ഇരിപ്പിടവും നിർമ്മിച്ചത്.ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ സിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ട. സുബൈദാർ വി.എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ഇൻ ചാർജ് പി.സി പത്മനാഭൻ, പ്രോഗ്രാം ഓഫീസർ ബിൻസി,വി.കെ, ആറ്റ്‌ലി,എം.പി ജോയി,ഡെയ്സി ജോയി,ഷൈജി, വിശുത ഷാജി,അതുല്യ ശിവരാമൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി