അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവർഷത്തെ വരവേൽക്കുന്നതിന് മുന്നോടിയായി സൗഹൃദ കൂട്ടായ്മയും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽചേർന്നയോഗം പ്രശസ്ത എഴുത്തുകാരി ശ്രീജ ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ. എസ്. തങ്കപ്പൻ, അനിൽ എം.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഗാനസന്ധ്യയിൽ പി. എൻ അയ്യപ്പൻ, കെ. ആർസോമരാജൻ, കെ. എസ് കൈലാസ്, ലളിതാ ദിവാകരൻ, ആലിസ് കെ.ആർ, രമണി കെ.സി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.