കുമളി:തേക്കടി ഗവി വനം വകുപ്പ് പാക്കേജ് ബസിന് ഇന്ന് തുടക്കം കുറിക്കും.
ദിവസവും രാവിലെ 6.30 ന് തേക്കടി ആനവച്ചാലിൽ നിന്ന് ആരംഭിച്ച് വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി ഗവിയിൽ എത്തും. ഗവി സന്ദർശിച്ചശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ തേക്കടിയിൽ തിരികെ എത്തും. മുപ്പത്തിരണ്ട് പേ
ർക്ക് സഞ്ചരിക്കാവുന്ന ബസ്സാണ് ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ തേക്കടിയിൽ നിന്നും പുറപ്പെട്ട് വള്ളക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ പ്രഭാത ഭക്ഷണം നൽകും. പാക്കേജ് പ്രകാരം ഒരാൾക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്‌ന് 8547603066 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ നീണ്ട കാലമായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിലാവുന്നത്.
നിലവിൽ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ മാരെ ആശ്രയിച്ചാണ് തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഗവി സന്ദർശനത്തിന് പോകുന്നത്. ഒരു മുഴുവൻ ദിവസ പാക്കേജ് ആണ് ഇപ്പോൾ കെ.എഫ്.ഡി.സി ഓപ്പറേറ്റ് ചെയ്യുന്നത്. ഗവിയിലേയ്ക്ക് എത്താൻ ടാക്‌സി ജീപ്പുകളെ ആശ്രയിക്കുക മാത്രമാണ് ഇപ്പോൾ മാർഗ്ഗം.