road
തകർന്നു കിടക്കുന്ന മരക്കാനം പൊൻമുടി ഡാംടോപ്പ് റോഡ്‌

അടിമാലി: പൊൻമുടി -മരക്കാനം റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌ക്കരം. കൊന്നത്തടി പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ മരക്കാനം -പൊൻമുടി -ഡാംടോപ്പ് റോഡാണ് തകർന്ന് ഗതാഗത ഗതയോഗ്യമല്ലാത്ത രീതിയിൽ യാത്ര ദുഷ്‌ക്കരമായിക്കിടക്കുന്ന മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് തേക്കിൻ പ്ലന്റേഷനിലൂടെയാണ് കടന്നു പോകുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ടാറിംഗ് നടത്തിയതിനു ശേഷം അറ്റകുറ്റപ്പണികൾ ചെയ്യാറില്ല. സോളിംഗ് നടത്തിയ കല്ലുകൾ വരെ ഇളകിത്തെറിച്ച് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ യാത്ര സാഹസികമാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഭാഗികമായി ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ യാത്ര ഏറെ ദുഷ്ക്കരമാണ്. മുനിയറ, കൊമ്പൊടിഞ്ഞാൽ, പൂതാളി അടക്കമുള്ള ജനവാസമേഖലകളിൽ നിന്ന് രാജക്കാട് ഭാഗത്തേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന റോഡാണിത്. രണ്ടു കേളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായി ജനങ്ങൾ രാജാക്കാട്ടിൽ എത്തേണ്ടതുണ്ട്. വിനോദയാത്ര സംഘങ്ങളുടെ വാഹനങ്ങളും ഈവഴിയേ കടന്നു പോകുന്നുണ്ട്. പൊൻമുടി ഹൈഡൽ ടൂറിസവും, ബോട്ടിംങ്ങും, വ്യൂ പോയന്റുമെല്ലാം

ഇവിടെയാണ്.