മുട്ടം: മുട്ടം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ,ഓഹരി ഉടമകൾ,സഹകാരികൾ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കണം എന്നാവശ്യപ്പെട്ട് മുട്ടം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തിൽ ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേലിന് നിവേദനം നൽകി.സാംസ്‌ക്കാരിക വേദി രക്ഷാധികാരി സുജി മാസ്റ്റർ, പ്രസിഡന്റ് ജോസിൽ സെബാസ്റ്റ്യൻ, സെക്രട്ടറി അഡ്വ: അരുൺ ചെറിയാൻ പൂച്ചക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.