kial

കണ്ണൂർ വിമാനത്താവളം പ്രവർത്തന ക്ഷമമായതിന് ശേഷമുള്ള ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി കണ്ണൂർ ഇന്റർനാഷണൽ എയർ പോർട്ടിനെ ഒക്ടോബർ മാസം കൊണ്ടുമാത്രം യാത്രക്കാരുടെ എണ്ണം കൊണ്ട് പതിനാലാംസ്ഥാനത്ത് എത്തിക്കുവാൻ പ്രയത്നിച്ചവരെ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് അഭിനന്ദിച്ചു വിമാനത്താവളത്തിന്റെ ആരംഭം മുതൽ നേരിട്ട പലവിധ വിഷമങ്ങളെയും ഇതിനകം അതിജീവിച്ചു മുന്നോട്ട് പോകാൻ വിവിധ വിമാന കമ്പനികളുമായി നിരന്തരം ഇടപെട്ട് കൂടുതൽ ഡൊമസ്റ്റിക് സർവീസുകൾ ആരംഭിക്കുവാൻ വേണ്ട സാഹചര്യം ഒരുക്കിയ അധികൃതരെ ചേംബർ അനുമോദിച്ചു .പോയിന്റ് ഓഫ് കാൾ പദവി കിട്ടിയാൽ ഇതിന്റെ പതിന്മടങ്ങ് യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന പ്രത്യാശയുണ്ടെന്ന് ചേംബർ ഭാരവാഹികളായ പ്രസിഡന്റ് ടി.കെ.രമേഷ് കുമാറും ഓണററി സെക്രട്ടറി സി അനിൽ കുമാറും പറഞ്ഞു .