കേളകം: പ്ലേ 4 ഹെൽത്തി കേളകം സമഗ്ര കായിക പരിപാടിയുടെ ആലോചന യോഗം കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും പ്രസക്തിയും പ്രാധാന്യവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനുമാണ് സമഗ്ര കായിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് ഫുട്ബാാൾ, വോളി ബാൾ, ഹോക്കി പരിശീലനം നൽകുന്നത്. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യു.പി.സ്കൂളിൽ കായിക അദ്ധ്യാപകനെ നിയമിക്കും. പട്ടിക വർഗ്ഗ കോളനികൾ കേന്ദ്രീകരിച്ച് ഫുട്ബാൾ പരിശീലനം നൽകും. ഗ്രീൻ പാർക്ക് സ്റ്റേഡിയം പരിശീലനത്തിനായി ഉപയോഗപ്പെടുത്തും. വൃദ്ധരുടെയും സ്ത്രീകളുടെയും ആരോഗ്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പരിശീലന പരിപാടി സംഘടിപ്പിക്കും. പരിപാടികൾ വിലയിരുത്തുന്നതിനായി സ്പാേർട്സ് കൗൺസിൽ രൂപീകരിക്കും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ തോമസ് പുളിക്കക്കണ്ടത്തിൽ, പ്രീത ഗംഗാധരൻ, സജീവൻ പാലുമ്മി, ബിനു മാനുവൽ, ബിജു പൊരുമത്തറ, ജോണി പാമ്പാടിയിൽ,
സുനിത വാത്യാട്ട്, ഷാന്റ സജി, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശ ശീന്ദ്രൻ, പി.എം. രമണൻ, കെ.പി. ഷാജി, കെ.ജി. വിജയപ്രസാദ്, കെ.കെ. ഫ്രാൻസിസ്, പ്രേംദാസ് മോനായി എന്നിവർ സംസാരിച്ചു.

സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ താത്കാലിക തൂക്ക് പാലം

കേളകം സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം

എല്ലാ വാർഡുകളിലും കായിക ക്ലബുകൾ
പരിപാടികൾ വിലയിരുത്താൻ സ്പാേർട്സ് കൗൺസിൽ